2009, മാർച്ച് 30, തിങ്കളാഴ്‌ച

നിങ്ങളുടെ കുട്ടിക്ക് സുരക്ഷിതത്തം ഉണ്ടോ?

സ്കൂളിലെ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നുണ്ടോ?
ആവേശത്തോടെ പറയുന്നതു കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ?
പറഞ്ഞു തുടങ്ങും മുമ്പെ അവനെ /അവളെ നിങ്ങള്‍ തടയുമോ? [ഒന്നു വേഗം തിന്നു കുഞ്ഞേ.... നിനക്കു കുറച്ചു മിണ്ടാതിരുന്നൂടെ?] അവന് നിങ്ങളോട് അടുപ്പം, വിശ്വാസം ഒക്കെ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു നല്ല രക്ഷകര്‍ത്താവ് എന്ന് അഭിമാനിക്കാം. കാലം വളരെ മാറിപ്പോയി .... എങ്ങോട്ട് തിരിഞ്ഞാലും പീഡനം ആണ്. അത് തൂപ്പുകാരന്‍ മുതല്‍ പ്രധാനാധ്യാപകന്‍ വരെ ആകാം.. നമ്മുടെ കുട്ടിക്ക് ചാരാന്‍ പറ്റിയ തോള്‍ നമ്മുടെതല്ലെന്കില്‍ അവന്‍ ചാരുന്ന തോള്‍ ചിലപ്പോ അവനെ വീഴ്ത്തി എന്ന് വരാം .... വളരെ കുറച്ചു അളവില്‍ ആണെന്കില്‍ thanne സ്വന്തം രക്തം പോലും ദ്രോഹിച്ചു എന്ന് വരാം.. മായ്കാന്‍ പറ്റാത്ത കറ വീണ ഹൃദയം വല്ലാതെ നീറും ..... അതൊക്കെ കൊണ്ട് പ്രിയപെട്ടവരെ കണ്ണും കാതും നന്നായി തുറന്നു മക്കളെ കരുതൂ ... അവരുടെ ഭാവി ഭാസുരമാക്കാന്‍ ഉള്ള തത്രപ്പാടില്‍അവരേ ഇല്ലാതായാല്‍ പണം നമുക്കു വേറെ മക്കളെ തരില്ല ....

പുതിയ അക്കാദമിക് വര്‍ഷം.. അമ്മമാര്‍ ചെയേണ്ടത്

ഗള്‍ഫ് പ്രദേശത്ത് സ്ക്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. കുറെ അമ്മമാര്‍ കുട്ടികളുടെ തലയോട്ടി ഡ്രില്‍ ചെയ്തു വിജ്ഞാനം നിറച്ചു തുടങ്ങി... വേറെ കുറെപ്പേര്‍ "അയ്യോ... എന്‍റെ മോന്‍ /മോള്‍ കുഞ്ഞല്ലേ .... എന്ന് പറഞ്ഞു രാരീരം പാട്ടു നിര്‍ത്തീട്ടില്ല !! ഇതു രണ്ടും തെറ്റാണ്‌ ..... പ്രായത്തിനു തക്ക പക്വത കുട്ടികള്‍ക്ക് വരേണ്ടത് മാതാപിതാക്കളുടെ ചിട്ടയിലൂടെയാണ്. അതിന് തയ്യാറാക്കി വേണം കുട്ടികളെ സ്കൂളില്‍ അയക്കാന്‍!